Wednesday, August 12, 2020

ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

Corona Update in Kerala

ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരില്‍ അമ്പത്തൊന്ന് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അറുപത്തിനാല് പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും , കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക്, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 ആളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും മലപ്പുറം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേരുടെയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നു 86 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നു 64 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നു 55 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് 13,045 പേരാണ്.  ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവർ 24,926 പേരാണ്
Disqus Comments