ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ നൂതന രീതികൾ ആവിഷ്കരിക്കുകയും വിവിധ ജില്ലകളിലെ പോലീസ് മേധാവികൾ തയ്യാറാക്കിയ പ്രതിരോധ നടപടികൾ പരസ്പരം മനസിലാക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും നടപ്പാക്കുകയും ചെയ്യും.
ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പെരുമാറ്റ പരിശീലനം നൽകും. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കോവിഡിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കോൺടാക്റ്റ് ട്രേസിംഗിനായി വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗികളുടെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും പോലീസിന് നിർദേശം നൽകി. ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ നിയമ നിർവ്വഹണ ഏജൻസികളെ അനുവദിച്ചിട്ടുണ്ട്.
