Saturday, June 27, 2020

ദുരഭിമാനകൊല : പെൺകുട്ടിയെ കൊലപ്പെടുത്തിയത് സഹോദരൻ. Crime in Mumbai

ദുരഭിമാനകൊല : പെൺകുട്ടിയെ കൊലപ്പെടുത്തിയത് സഹോദരൻ.

മുംബൈ : ജൂൺ 22 ന് മഹാരാഷ്ട്രയിലെ ദേഗ്ലുരിൽ തെരുവ്നായ്ക്കളും കുറുക്കന്മാരും കടിച്ചു കീറിയ നിലയിൽ ആണ് കല്പന സൂര്യവംശി  എന്ന16 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതൽ തന്നെ കുടുംബാംഗങ്ങളുടെ ആരോപണങ്ങളിൽ  പോലീസിന് സംശയം തോന്നിയിരുന്നു.പെൺകുട്ടിയെ ജൂൺ 20 ന് കാണാതായിട്ടും ഇവർ പോലീസിൽ പരാതി നൽകിയിരുന്നില്ല. സൂര്യയുടെ കാമുകനായ യുവാവാണ് പ്രതി എന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഇയാൾക്ക് പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പെൺകുട്ടിയുടെ സഹോദരനായ അനിൽ സൂര്യ വംശിയെ ബുധനാഴ്ച പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. സഹോദരിക്ക് കുടുംബത്തിന് ഇഷ്ടമില്ലാതിരുന്ന  യുവാവുയുമായി ഉണ്ടായിരുന്ന പ്രണയമാണ്‌ കൊലപാതകത്തിലേക്ക് എത്തിച്ചത് എന്ന് പ്രതി സമ്മതിച്ചു.  ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.
Disqus Comments