Monday, July 27, 2020

ഹനുമാൻ ചാലിസ ഉരുവിട്ടാൽ കൊറോണ വ്യാപനം അവസാനിക്കും - ബി ജെ പി എം പി

Pragya Singh Thakur

ഹനുമാൻ ചാലിസ ഓഗസ്റ്റ് മാസം  അഞ്ചാം തീയതി വരെ പാടിയാൽ കോവിഡ് വ്യാപനം ഇല്ലാതാകുമെന്ന്  ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ.  രാജ്യത്തെ ഹിന്ദുക്കളെല്ലാം ദിവസവും അഞ്ചു തവണ ഹനുമാൻ ശ്ലോകം പാടണമെന്നും ഠാക്കൂർ ആഹ്വാനം ചെയ്തു.  രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ഭൂമി പൂജ അയോധ്യയിൽ നടക്കുന്നത്  വരെ ഹനുമാൻ ശ്ലോകം ഉരുവിടുന്നത് തുടരണമെന്നുമാണ്  പ്രഗ്യയുടെ അഭിപ്രായം. ശ്രീരാമന് ആരതി ഉഴിയുന്നതോടെ കൊറോണ  നമ്മുടെ രാജ്യത്തു നിന്ന് ഇല്ലാതാകുമെന്നും  പ്രഗ്യ വിഡിയോയിൽ പറയുന്നു.  ശ്രീരാമനോടുള്ള പ്രാർഥനയാണിത് ആത്മീയ ശ്രമമെന്ന രീതിയിൽ വേണം ഇത് നടത്താൻ എന്നും  പ്രഗ്യ പറയുന്നു.
Disqus Comments