Saturday, May 2, 2020

ചടങ്ങുകൾ മാത്രമായി തൃശൂർപൂരം ഇന്ന് | Thrissur pooram

Thrissur pooram

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആനയും വാദ്യമേളങ്ങളും കുടമാറ്റവും ഒന്നും ഇല്ലാതെ തൃശൂർ പൂരം.പൂരം ചടങ്ങുകളിൽ മാത്രം ഒതുക്കണമെന്ന സർക്കാർ നിർദ്ദേശം തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ അംഗീകരിക്കുകയായിരുന്നു.

ഒരാനയെ എഴുന്നള്ളത്തിന് അനുവദിക്കണം എന്ന പാറമേക്കാവിന്റെ ആവശ്യവും കളക്ടർ നിഷേധിച്ചു. ആനയെ എഴുന്നള്ളിച്ചാൽ ജനങ്ങൾ കൂട്ടം കൂടും എന്ന് കണ്ടാണ് കളക്ടർ ആവശ്യം നിഷേധിച്ചത്. ചടങ്ങിൽ 5 പേർ മാത്രമാണ് പങ്കെടുത്തത്. ഞായറാഴ്ച്ച ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങും ഉണ്ടാകില്ല. ഇന്ത്യ ചൈന യുദ്ധസമയം ഉൾപ്പെടെ നാലുതവണയാണ് പൂരം ചടങ്ങുകൾ മാത്രമായി നടത്തിയത്.
Disqus Comments