Saturday, May 2, 2020

ജയിലിൽ കലാപം : 46 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കും

caracas venezuelan jail

കാരക്കസ് : വെനിസ്വേലയിലെ ലോസ് ളാനോസ് ജയിലിൽ കലാപം. കലാപത്തിൽ 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

ജയിൽ ചാടാനുള്ള തടവ്പുള്ളികളുടെ ശ്രമമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജയിൽ ഡയറക്ടർക്കും ആക്രമണത്തിൽ പരിക്കേറ്റു. ആയുധങ്ങളും ഗ്രനേഡുകളും, തോക്കുകളും ജയിൽ പുള്ളികൾ ആക്രമണത്തിന് ഉപയോഗിച്ചു. ജയിൽ ഡയറക്ടറെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Disqus Comments