കോവിഡ് 19 നു മായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നിരന്തരം നടത്തിയിരുന്ന ഇംഗ്ലീഷ് ഗൂഢാലോചന
സൈദ്ധാന്തികൻ ഡേവിഡ് ഐക്കിന്റെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു.
5ജി നെറ്റ് വർക്ക് വഴിയാണ് കൊറോണ വ്യാപിക്കുന്നതെന്നും ജൂതൻമാരാണ് കൊറോണ വ്യാപനത്തിന് പിന്നിലുള്ളതെന്നും ഡേവിഡ് പറഞ്ഞിരുന്നു. അക്കൗണ്ട് നീക്കിയതിനെ പറ്റി ട്വിറ്ററിൽ ഡേവിഡ് കുറിച്ചത് ഇങ്ങനെ " ഫാസിസ്റ്റ് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് നീക്കം ചെയ്തു, വരേണ്യ വർഗം ഭയപ്പെട്ടു. "
