ഡൽഹി : കോവിഡ് 19 ചികിത്സക്ക് ഉപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണത്തെയാണ് സോളിഡാരിറ്റി എന്ന് പറയുന്നത്.
റെംഡെസിവിർ എന്ന മരുന്ന് കോവിഡ് പ്രതിരോധത്തിന് ഗുണകരമാണെന്ന് അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ 31% വേഗത്തിൽ രോഗം ഭേദമാക്കാൻ ഈ മരുന്നിനു കഴിയും എന്ന് അമേരിക്കയിൽ തെളിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിഹർഷ് വർദ്ധൻ വ്യക്തമാക്കി.നൂറോളം രാജ്യങ്ങൾ ഈ പരീക്ഷണ പദ്ധതിയിൽ പങ്കാളികളാണ്.ലഭ്യമായ 1000 ഡോസ് റെംഡെസിവിർ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള രോഗികളിൽ പരീക്ഷിക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തെ പറ്റി ഉന്നതതല ചർച്ചകൾ നടക്കുന്നെ ഉള്ളൂ.
