Monday, May 4, 2020

മദ്യശാലയ്ക്ക് മുന്നിൽ വൻ ജനക്കൂട്ടം : അടച്ചു പൂട്ടി മദ്യശാലകൾ

മദ്യശാലയ്ക്ക് മുന്നിൽ വൻ ജനക്കൂട്ടം : അടച്ചു പൂട്ടി മദ്യശാലകൾ


ഡൽഹി : ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചത്, എന്നാൽ സാമൂഹിക അകലം അടക്കമുള്ള  ലോക്ക്ഡൌൺ നിർദ്ദേശ ങ്ങൾ ഒന്നും പാലിക്കാതെ ജനങ്ങൾ മദ്യശാലകൾക്ക് മുന്നിൽ തടിച്ച് കൂടുകയായിരുന്നു. തുടർന്ന് മദ്യ ശാലകൾ അടച്ചു പൂട്ടി.

ലോക്ക്ഡൌൺ നീട്ടിയതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളിൽ ഒന്നാണ് മദ്യശാലകൾ തുറന്ന് പ്രവർ ത്തിക്കാനുള്ള അനുമതി.6   അടി അകലം പാലിക്കണമെന്നും ഒരേ സമയം 5 പേരിൽ അധികം ആളുകൾ കടയിൽ ഉണ്ടാകരുത് എന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ വൻ ജനതിരക്കാണ് ഡൽഹിയിലെ മദ്യശാ ലകൾക്ക് മുന്നിൽ അനുഭവപ്പെട്ടത്. തുടർന്ന് പോലീസ് ഇടപെട്ട് മദ്യ ശാലകൾ അടക്കുകയായിരുന്നു.
Disqus Comments