ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ മെയ് 7 മുതൽ ഇന്ത്യയിൽ എത്തിച്ചു തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ പ്രവാസികൾ തന്നെ ടിക്കറ്റ് ചാർജ് നൽകേണ്ടി വരും.
തിരികെ എത്തേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യൻ എം ബ സ്സിയും ഹൈ കമ്മിഷനും ചേർന്ന് തയ്യാറാക്കും. സൈനിക വിമാനങ്ങൾ അതേപോലെ വാണിജ്യ വിമാനങ്ങൾ, കപ്പലുകൾ എന്നിവ വഴിയാകും പ്രവാസികളെ എത്തിക്കുക. ഘട്ടം ഘട്ടമായായിരിക്കും പ്രവാസികളെ നാട്ടിൽ എത്തിക്കുക. ആദ്യ സംഘം യു എ ഇ യിൽ നിന്ന് ആണ്. എവിടെ നിന്നാണോ ഇവർ വിമാനത്തിലോ കപ്പലിലോ കയറുന്നത് അവിടെ വച്ച് തന്നെ വൈദ്യ പരിശോധന നടത്തും. ഇന്ത്യയിൽ എത്തിയാൽ ഇവർ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യണം. കൂടാതെ ഇവരെ വിവിധ സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ക്വാറന്റൈനിൽ കഴിയുന്നതിനുള്ള പണവും പ്രവാസികൾ തന്നെ നൽകണം.
