Monday, May 4, 2020

ആശ്വാസദിനം : പുതിയ കോവിഡ് കേസുകൾ ഇല്ല. രോഗമുക്തരായത് 61 പേർ.

ആശ്വാസദിനം : പുതിയ കോവിഡ്(covid 19) കേസുകൾ ഇല്ല. രോഗമുക്തരായത് 61 പേർ.


തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് പുതുതായി ആർക്കും  കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.  ആകെ 21724 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതിൽ 372 പേർ ആശുപത്രിയിലും. 21352 പേർ വീടുകളിലും ആണ്. അയച്ച 33010 സാമ്പിളുകളിൽ 32315 എണ്ണത്തിൽ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കി.  499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 95 പേർ ചികിത്സയിൽ ഉണ്ടായിരുന്നു. ചികിത്സയിൽ ഉണ്ടായിരുന്നവരിൽ 61 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇവർ ഉടൻ ആശുപത്രി വിടും. ഇനി 34 പേരാണ് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ ചികിത്സയിൽ കഴിയുന്നത്.
Disqus Comments