ഒട്ടാവ :കൊറോണപ്രതിരോധത്തിലെ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കവേ കാനഡയിൽ വ്യോമസേന വിമാനം തകർന്നു വീണു. സ്നോബേർഡ്‌സ് എയറോബാറ്റിക്സ് ടീമിന്റെ വിമാനം ആണ് ബ്രിട്ടീഷ് കൊളംബിയയിൽ തകർന്ന് വീണത്.
ഞായറാഴ്ച മറ്റു വിമാനങ്ങൾക്ക് ഒപ്പം കംലൂപ്സ് വിമാനതാവളത്തിൽ നിന്ന് പറന്നുയർന്നഉടനെ ആണ് സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചതായും മറ്റെയാൾ പരുക്കുകളോടെ രക്ഷപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ.
