ഡൽഹി : ഉംപുൻ ചുഴലികാറ്റ് അടുത്ത 24 മണിക്കൂറിനിടയിൽ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഉംപുൻ രൂപംകൊണ്ടത്. ബംഗാൾ ഒഡിഷ തീരങ്ങളെ ആകും ചുഴലികാറ്റ് കൂടുതൽ ബാധിക്കുക. അതിനാൽ തന്നെ പതിനൊന്നു ലക്ഷത്തോളം ആളുകളെ അവിടെ നിന്നും ഒഴുപ്പിക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കേരളം ഉംപുന്റെ സഞ്ചാര പഥത്തിൽ ഇല്ല എങ്കിലും ചിലയിടത്തു ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംകേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അതിനാൽ തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
