Saturday, May 2, 2020

68 സി ആർ പി എഫ് ജവാന്മാർക്ക് കോവിഡ്

crpf

ഡൽഹി : ഡൽഹിയിൽ 68 സി ആർ പി എഫ് ജവാന്മാർക്ക് കോവിഡ്. ഇതോടെ ബെറ്റാലിയനിലെ 122 പേർക്ക് കോവിഡ് ബാധിച്ചു.മയൂർ വിഹാർ ഫേസ് 3 ഖോഡ കോളനിയിലെ മുപ്പത്തിയൊന്നാം ബറ്റാലിയനിലെ ജവാന്മാർക്ക് ആണ് കൊറോണ ബാധിച്ചത്. ഇവരെല്ലാം തന്നെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ആണ്. നഴ്സിംഗ് അസിസ്റ്റന്റ് ആയ ജവാനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. 100 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
Disqus Comments