Monday, May 4, 2020

തെരുവിലിറങ്ങി പ്രതിഷേധിച്ച് 600ൽ അധികം അതിഥി തൊഴിലാളികൾ.

തെരുവിലിറങ്ങി പ്രതിഷേധിച്ച്  600ൽ അധികം അതിഥി തൊഴിലാളികൾ




















സൂറത്ത് : സൂറത്തിലെ പലാൻപൂരിലും വലേരി ഗ്രാമത്തിലുമാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

വരേലിയിൽ പ്രതിഷേധിച്ചവരിൽ അധികവും ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. മൂന്നു പോലീസ് വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കേട് പാട് ഉണ്ടായി. പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥിതി ഗതി കൾ ഇപ്പോൾ നിയന്ത്രണത്തിൽ ആയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്. 120 പേർക്കെതിരെ പോലീസ് കേസ് എടുത്തു.

പാലൻപൂരിൽ പ്രതിഷേധിച്ചത് 500 ൽ പരം അതിഥി തൊഴിലാളി കളാണ്. വീട്ടു വാടക നൽകാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് പോകാൻ അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. പണം ആവശ്യ പെടുന്ന വീട്ടുടമകൾക്കെതിരെ പരാതിനൽകാമെന്ന ഉറപ്പിൻമേൽ ജനം പിരിഞ്ഞു പോയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അതിഥി തൊഴിലാളികളുമായി 5 ട്രെയിനുകൾ സൂറത്തിൽ നിന്നും യാത്രതിരിച്ചിരുന്നു. എന്നാൽ ഇനിയും അനേകം തൊഴിലാളികൾ ഇവിടെ ഉള്ളതായാണ് കണക്കുകൾ.
Disqus Comments