Friday, May 1, 2020

മെയ്‌ 4 മുതൽ ഇലക്ട്രിസിറ്റി ബിൽ അടക്കാം, ക്യാഷ് കൗണ്ടറുകൾ മെയ്‌ 4 ന് തുറക്കും. KSEB Bill

Kseb-bill

തിരുവനന്തപുരം : കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ചിരുന്നു. നിർത്തി വച്ച കൗണ്ടറുകളുടെ പ്രവർത്തനം മെയ്‌ 4 മുതൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്യാഷ് കണ്ടറുകൾ തുറക്കുമെങ്കിലും ഓൺലൈൻ ആയി ബിൽ  അടക്കാനുള്ള സൗകര്യം പ്രയോ ജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ 9 മണിമുതൽ 4 മണിവരെ ആയിരിക്കും. ബിൽ  അടക്കാൻ വരുന്നവരുടെ തിരക്ക് ഒഴിവാക്കാൻ വേണ്ടി കൺസ്യൂമർ നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ അടിസ്ഥാനത്തിൽ വേണം ബിൽ അടക്കാൻ.

കൺസ്യൂമറിന്റെ    തീയതി
അവസാന അക്കം 

0                           മെയ് 4
1                           മെയ് 5
2                           മെയ് 6
3                           മെയ് 7
4                           മെയ് 8
5                           മെയ് 11
6                           മെയ് 12
7                           മെയ് 13
8                           മെയ് 14
9                           മെയ് 15

ഈ തീയതികളിൽ ബിൽ അടക്കാൻ കഴിഞ്ഞില്ല എങ്കിൽ 0, 1, 2, 3, 4 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പർ ഉള്ളവർക്ക് മെയ് 9നും 5, 6, 7, 8, 9 ൽ അവസാനിക്കുന്നവർക്ക് മെയ്‌ 16 നും ബിൽ അടക്കാം. ഒന്നിൽ കൂടുതൽ ബിൽ ഒരുമിച്ച് അടക്കുന്നവർക്ക് അതായത് റസിഡന്റ്അസോസിയേഷനുകൾ, നാട്ടുകൂട്ടങ്ങൾ, ലയങ്ങൾ എന്നിവയ്ക്ക് മെയ്‌ 9 നും 16 നും ബിൽ അടക്കാം. ഒന്നിൽ കൂടുതൽ കണക്ഷൻ ഉള്ള ഒരു ഉപഭോക്താവിന് ഏതെങ്കിലും ഒരു കൺസ്യൂമർ നമ്പറിന്റെ അവസാന അക്കം വരുന്ന ദിവസം ബിൽ അടക്കാം.

1500 രൂപയിൽ കൂടുതൽ ബിൽ തുക ഉള്ളവർക്ക് ഓൺലൈൻ വഴി മാത്രമേ ബിൽ അടക്കാൻ കഴിയു. മെയ്‌ 4 നും 16 നും ഇടയിൽ ആദ്യമായാണ്   ബിൽ ഓൺലൈൻ  ആയി  അടക്കുന്നതെങ്കിൽ ബിൽ തുകയുടെ 5% അതായത് ഏകദേശം 100 രൂപ വരെ ഇളവ് ലഭിക്കും. ഈ തുക അടുത്ത ബില്ലിൽ കുറവ് ചെയ്യും.
Disqus Comments