ആറ്റിങ്ങൽ : എം പി അടൂർ പ്രകാശ് ഇന്ന് നെടുമങ്ങാട് ലോയേഴ്‌സ് കോൺഗ്രസ് വക്കീൽ ഓഫീസുകളിൽ ജോലിചെയ്യുന്ന ക്ളാർക്കുമാരുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തതിനാണ് എം പി അടൂർ പ്രകാശിനെതിരെ കേസ് എടുത്തത്.
സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ ലഘു ചടങ്ങ് നടന്നതെന്നും എന്നാൽ രാവിലെ നടന്ന പരിപാടിക്ക് കേസ്സെടുക്കാൻ അപ്പോഴെങ്ങും പോലീസിന് തോന്നാതെ ഉച്ചക്ക് ശേഷമാണ് പോലീസിന് 'ചട്ട ലംഘനം' ബോധ്യപ്പെട്ടത് എന്നുമാണ് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടിയത്.
ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുള്ളപ്പോൾ കഴിഞ്ഞ ദിവസ്സം പ്രൈമറി സ്‌കൂളില്‍ ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ചെറിയ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രേരിതമായ പരിപാടി സംഘടിപ്പിക്കുക ഉണ്ടായി, എന്നാൽ അതിനെതിരെ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെടുകയും, മറ്റൊരാൾ ചികിത്സയിൽ കഴിയുകയും ചെയ്‌ത പ്രദേശത്ത് സാമൂഹ്യ അകലം പാലിക്കാതെയും നിയന്ത്രണങ്ങള്‍ ലംഘിച്ചും നടത്തിയ ഈ പരിപാടി ചട്ടലംഘനം ആണെന്നും മന്ത്രിക്കു എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ പോത്തൻകോട് പോലീസ് സ്റ്റേഷന് മുമ്പിൽ ഇന്നു മുതൽ സമരം ആരംഭിച്ചിരിക്കുകയാണ് എന്നും എംപി അടൂർ പ്രകാശ് പറഞ്ഞു.
