Friday, April 10, 2020

സർവകലാശാലകളോട് ഓൺലൈൻ പരീക്ഷയുടെ സാധ്യത ചോദിച്ചു , SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ നീളും.

തിരുവനന്തപുരം : സർവകലാശാലകളോട് ഓൺലൈൻ പരീക്ഷയുടെ പ്രായോഗികത സർക്കാർ ചോദിച്ചിട്ടുണ്ട്. ഓരോ സർവകലാശാലകളും ഇതേപ്പറ്റി റിപ്പോർട്ട്‌ സർക്കാരിന് നൽകും. സാങ്കേതിക സർവകലാശാല അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഓണ്ലൈൻ പരീക്ഷ നടത്തുന്നത് പരിഗണിച്ചു വരുന്നുണ്ട്. 

SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾ നീളും. ലോക്ക്ഡൌൺ  കേന്ദ്ര സർക്കാർ പിൻവലിച്ച ശേഷമേ പരീക്ഷ നടത്താനാകു  എന്ന് പൊതു വിദ്യഭ്യാസ വകുപ്പ്. ഓൺലൈൻ പരീക്ഷയും മൂല്യനിർണയവും SSLC, ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് പ്രായോഗികമല്ലെന്നും സർക്കാരിനെ അറിയിച്ചു. ലോക്ക് ഡൌൺ ഘട്ടം ഘട്ടമായി കുറച്ചാൽ ഏകദേശം ജൂൺ, ജൂലൈ മാസങ്ങളിൽ പരീക്ഷ നടത്താനായേക്കും.

Eng summary : Universities are exploring the possibility of online test
SSLC, higher secondary examination extended ; online examination is not possible
Disqus Comments