ചെന്നൈ : കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കാൻ റോബോട്ടുകളെ ഉപയോഗിച്ചു തമിഴ്നാട്. സ്റ്റാൻലി ആശുപത്രിയിൽ ആണ് റോബോട്ട് നേഴ്സ് ഉള്ളത്.
രോഗികളുമായി ഉള്ള ആരോഗ്യ പ്രവർത്തകരുടെയും മറ്റും ഇടപഴകൽ കുറക്കാനാണിത്. ഇതിലൂടെ രോഗിയിൽ നിന്നും ഇവരിലേക്ക് രോഗം പകരും എന്ന ആശങ്ക കുറക്കാൻ കഴിയും.
തമിഴ്നാട്ടിലെ മറ്റു ചില ആശുപത്രികൾ അണുവിമുക്തമാക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.