Friday, April 3, 2020

ലക്ഷണങ്ങൾ ഒന്നും തന്നെ കാട്ടാതെ കോവിഡ്

തിരുവനന്തപുരം : സാധാരണ പനി, ചുമ, തൊണ്ട വേദന എന്നിവയൊക്കെ യാണു കൊറോണയുടെ പ്രാഥമിക ലക്ഷണമായി കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ കാണിക്കുന്നവരെ യാണു പരിശോധിച്ചു വരുന്നത്.

അത് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരെയായാലും സ്വദേശികളെ യായാലും. എന്നാൽ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച 2രോഗികൾ യാതൊരു വിധ ലക്ഷണങ്ങളും കാണിച്ചില്ല എന്നത് ആരോഗ്യവകുപ്പിനെ ഉൾപെടെ ആശങ്കയിൽ ആകിയിരിക്കുകയാണ്. ഇതിൽ ഒരാൾ വിദേശത് നിന്നും എത്തിയതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ വിദേശത്തു നിന്നും എത്തുന്ന ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തവരുടെയും പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. കൂടുതൽ ജാഗ്രത പുലർത്താനും തീരുമാനിച്ചിട്ടുണ്ട്. 

ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെ മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
Disqus Comments