Friday, April 3, 2020

കോവിഡ് കാലത്ത് ജനിച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് നൽകിയ പേരുകേട്ടാൽ ആദ്യം ആരും ഒന്ന് ഞെട്ടും.

ഛത്തീസ്ഗഢ് : കോവിഡ് കാലത്ത് ജനിച്ച ഈ കുട്ടികളെ ഒരുതവണ പരിചയപ്പെടുന്നവർ ഒരിക്കലും അവരുടെ പേര് മാത്രം മറക്കില്ല, ഒരു പേരിൽ ഒക്കെ എന്തിരിക്കുന്നു എന്നല്ലേ എന്നാൽ ചിന്തിക്കും മുൻപ് ഇതൊന്നു കേൾക്കുക,  ഛത്തീസ്ഗഡിലെ റായ്‌പൂരിലാണ് സംഭവം അവിടെ ജനിച്ച ഇരട്ട കുട്ടികൾക്ക് അവർ നൽകിയ പേരാണ് എല്ലാവരെയും ഞെട്ടിച്ചത്, കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു മാതാപിതാക്കൾ  
പ്രധാനമന്ത്രിയോടുള്ള ആദരവ് കാണിച്ചത് സ്വന്തം കുഞ്ഞിന് ലോക്‌ഡൗൺ എന്ന് പേരിട്ടാണ്‌. എന്നാൽ അതിലും വ്യത്യസ്തമായാണ് റായിപൂരിലെ ദമ്പതികൾ കുഞ്ഞിന് പേര് നൽകിയത്,  മകളുടെ പേര് കൊറോണ മകന്റെ പേര് കോവിഡ്.

മാതാപിതാക്കൾ പറയുന്നത്, ലോകം ഇന്ന് അനുഭവിക്കുന്ന ഈ വലിയ വിപത്തിനെ എല്ലാവരും ഭയത്തോടെ കാണുന്നുണ്ടെങ്കിലും, നമ്മൾ വിജയിക്കും ആ മുഹൂർത്തത്തെ എന്നും ഈ പേരുകൾ 
ഓർമപ്പെടുത്തും എന്നാണ്. എന്തായാലും കൊറോണക്കും കോവിഡിനും നല്ലൊരു ഭാവി നേരുന്നു. 

ITalkz tv
Disqus Comments