Saturday, April 4, 2020

ഇന്ന്മുതൽ റാപിഡ് ടെസ്റ്റ്‌ : തുടക്കം പോത്തൻകോട് നിന്നും. Rapid Test in Kerala



തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മുതൽ റാപിഡ് ടെസ്റ്റ്‌. കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാനാണ് ഇതു. കൊറോണ ബാധിച്ചു മരിച്ച പോത്തൻ കോട് സ്വദേശി ക്ക് എവിടെ നിന്നുമാണ് രോഗബാധ ഉണ്ടായതെന്നു ഇതുവരെയും വ്യക്തമല്ല.

കൂടാതെ ആ വ്യക്തി അനവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നു. അതിനാലാണ് പോത്തൻ കോട് തന്നെ റാപിഡ് ടെസ്റ്റ്‌ നടത്താൻ തീരുമാനിച്ചത്. ആരോഗ്യപ്രവർത്തകർ ഇന്ന് പരിശോധനക്കായി പോത്തൻകോട് എത്തും. ഇതുകൂടാതെ നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐ എം ജി യിലും റാപിഡ് ടെസ്റ്റ്‌ നടത്തും.



ശശി തരൂർ  എം പി യുടെ ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവഴിച്ചാണ് 3000 റാപിഡ് ടെസ്റ്റ്‌ കിറ്റ് വാങ്ങിച്ചത്. പുണെയിലെ മൈ ലാബ് എന്ന കമ്പനി ആണ് കിറ്റ്കൾ തയ്യാറാക്കിയത്.
Disqus Comments