ന്യൂഡൽഹി : നിലവിൽ ഏപ്രിൽ 14 വരെ യാണു ലോക്ക് ഡൌൺ പറഞ്ഞിരിക്കുന്നത്. എന്നാൽ അത്കഴിഞ്ഞു വീണ്ടും പഴയ പോലെ കൂട്ടം കൂടി പുറത്തിറങ്ങാം അല്ലെങ്കിൽ ഇഷ്ടാനുസരണം എവിടെയും സന്ദർശിക്കാം എന്നൊന്നും വിചാരിക്കേണ്ട.
ലോക്ക് ഡൌൺ ഒരിക്കലും ഒറ്റയടിക്ക് പിൻവലിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ അതുണ്ടാകു. അല്ലാത്ത പക്ഷം ഇത്രയും നാൾ നിലനിർത്തിയ സാമൂഹിക അകലം ഇല്ലാതാവുകയും വീണ്ടും രോഗവ്യാപനം കൂടുകയും ചെയ്യും.
ലോക്ക് ഡൌൺ ഘട്ടം ഘട്ടമായി എങ്ങനെയൊക്കെ അവസാനിപ്പിക്കാം എന്ന് മുഖ്യമന്ത്രിമാരോട് അഭിപ്രായം തേടിയിട്ടുണ്ട് പ്രധാന മന്ത്രി. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉടനെ തന്നെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ച ചെയ്യും.
