വാഷിങ്ടൺ : കൊറോണ വൈറസ് വൈറസ് ബാധ യുള്ള ഒരാൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന സ്രവത്തിലൂടെയും അതേപോലെ അവർ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാലോ പ്രതലങ്ങളിൽ തൊട്ടാലോ മാത്രമേ പകരു എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ മാസ്ക്എല്ലാവരും ഉപയോഗിക്കേണ്ടതില്ല എന്നും രോഗിയെ പരിചരിക്കുന്നവർ മാത്രം ഉപയോഗിച്ചാൽ മതിയെന്നും പല ഭരണകൂടങ്ങളും പറഞ്ഞിരുന്നത്.
എന്നാൽ അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വൈറസ് വായുവഴിയും പടരും എന്ന് പറയുന്നു. അമേരിക്കൻ പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി യാണു ഇക്കാര്യം പറഞ്ഞത്. പഠനം ഇതുവരെ പൂർണ മായിട്ടില്ല. എന്നാൽ ഇതുവരെയുള്ള വസ്തുതകൾ എല്ലാം തന്നെ കൊറോണ വൈറസ് വായുവിലൂടെ പകരും എന്ന് ബോധ്യപെടുത്തുന്നതാണ്.
എന്ത് തന്നെയായാലും എല്ലാവരും മതിയായ മുൻകരുതലുകൾ സ്വീകരിച്ചു സുരക്ഷിതരായി വീടു കളിൽ തന്നെ കഴിയുക.
