Wednesday, April 1, 2020

കോവിഡ് പിടിമുറുക്കി അമേരിക്ക - Covid 19 in America


വാശിങ്ടൺ : അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 188592 പേരായി. മരണം 4000 കടന്നു. അമേരിക്കയിൽ ഉണ്ടാകാൻ പോകുന്ന ഈ വിപത്തു മുൻകൂട്ടി ലോകാരോഗ്യസംഘടന അടക്കം അറിയിച്ചിട്ടും അതൊന്നും തന്നെ ട്രംപ് ഭരണകൂടം കാര്യമാക്കിയില്ല. ഇപ്പോഴും ചൈനയെ കുറ്റപ്പെടുത്തുന്നതിൽ തല്പരനായിരുന്നു അദ്ദേഹം.
വുഹാൻ വൈറസ് എന്നും ചൈനീസ് വൈറസ് എന്നും കോവിഡിനെ അദ്ദേഹം ആക്ഷേപപൂർവ്വം  വിശേഷിപ്പിച്ചു. എന്നാൽ അതെ ട്രംപ് തന്നെ ഇനി വരാൻ പോകുന്ന രണ്ടാഴ്ച അമേരിക്കയെ സംബന്ധിച്ച് ഏറെ വേദനജനകം ആയിരിക്കും എന്നും രണ്ടര ലക്ഷം പേരോളം മരിക്കാൻ ഇടയുണ്ടെന്നും വേദന പൂർവ്വം പറയുന്നു. എപ്പോഴാണ് ട്രംപ് തിരിച്ചറിവിലേക്ക് എത്തിയത് എന്ന് പറയാം. ഇനിയുള്ള 30 ദിവസം നിര്ണായകമാണെന്നും സാമൂഹിക അകലം മാത്രമാണ് രക്ഷപെടാൻ ഉള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇത്തരം ഒരു ഗുരുതര അവസ്ഥ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. തോഴിൽഇല്ലായ്മ സാമ്പത്തിക മേഖലയിലെ നഷ്ടങ്ങൾ  എല്ലാം തന്നെ അമേരിക്കയെ സാരമായി ബാധിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം അമേരിക്കയെ കൂടുതൽ ബുദ്ധിമുട്ടിൽ ആക്കുന്നു. ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് അമേരിക്ക.
Disqus Comments