ന്യൂഡൽഹി : കൊറോണ വൈറസ് ബാധിതയായ സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി. കൊറോണ വൈറസ് ബാധയെ തുടർന്നു ഐസൊലേഷൻ വാർഡിൽ ചികിത്സയിലിരിക്കെ ആണ് ഇവർ പ്രസവിക്കുന്നത്.
എയിംസ് ലെ സൈക്കോളജി വിഭാഗം സീനിയർ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണവർ. ഡോക്ടറിനും സഹോദരനും കൊറോണ സ്ഥിരീകരിച്ചു. ഐസൊലേഷൻ വാർഡിനെ ഓപ്പറേഷൻ തീയേറ്റർ ആക്കി മാറ്റി ശാസ്ത്രക്രിയയിലൂടെ 10 അംഗ ഡോക്ടർമാരുടെ സംഘ മാണ് ശാസ്ത്രക്രിയ ക്ക് നേതൃത്വം നൽകിയത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിനെ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. ഇതുവരെയും കുഞ്ഞിൽ കൊറോണ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല.