കോവിഡ് പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു സേവനവുമായി ഐഡിയയും വൊഡാഫോണും രംഗത്തു വന്നത്. മൊബൈൽ കമ്പനി ബാങ്ക് അക്കൗണ്ട് ഉള്ള 2ജി വരിക്കാർക്ക് മിസ്സ് കാൾ വഴി റീചാർജ് ചെയ്യാം. വിവിധ ബാങ്ക് അക്കൗണ്ട് ഉള്ളവരിക്കാർക്ക് എങ്ങനെ റീചാർജ് ചെയ്യാം എന്ന് നോക്കാം.
-----ഐ സി ഐ സി ഐ ബാങ്ക് :
MTOPUPIDEA / VODAFONE എന്ന് ടൈപ്പ് ചെയ്ത് പത്തുഅക്ക മൊബൈൽ നമ്പറിനോടൊപ്പം റീചാർജ് ചെയ്യേണ്ട തുകയും ബാങ്ക് അക്കൗണ്ടിന്റെ അവസാന 6 നമ്പറും ചേർത്തു 9222208888 എന്ന നമ്പറിൽ എസ് എം എസ് അയക്കുക.
-----ആക്സിസ് ബാങ്ക് :
MOBILE എന്ന് ടൈപ്പ് ചെയ്ത് പത്തുഅക്ക മൊബൈൽ നമ്പറിനോടൊപ്പം റീചാർജ് ചെയ്യേണ്ട തുകയും ബാങ്ക് അക്കൗണ്ടിലെ അവസാന ത്തെ 6 അക്കവും ചേർത് 9717000002 എന്ന നമ്പറിലേക്ക് ഐഡിയക്ക് വേണ്ടിയും ഇനി വൊഡാഫോൺ ആണെങ്കിൽ 5676782 എന്ന നമ്പറിലേക്കും മെസ്സേജ് ചെയുക
------ഇൻഡസ് ഇൻഡ് ബാങ്ക് :MOB എന്ന് ടൈപ്പ് ചെയ്ത് പത്തുആക്ക നമ്പറിനൊപ്പം VODAFONE / IDEA എന്ന് ചേർത്ത് റീചാർജ് ചെയ്യേണ്ട തുകയും ഡെബിറ്റ് കാർഡിലെ അവസാന 4 അക്കവും കൂടി ചേർത്ത് 9212299955 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക.
------കൊട്ടാക്ക് ബാങ്ക് :
REC എന്ന് ടൈപ്പ് ചെയ്ത് പത്തുഅക്ക മൊബൈൽ നമ്പറിന്റെ കൂടെ VODAFONE/IDEA ഏതാണെന്നു കൊടുത്ത് റീചാർജ് ചെയ്യേണ്ട തുകയും അക്കൗണ്ടിന്റെ അവസാനത്തെ നാലു അക്കവും കൂടി ചേർത്തു ഐഡിയ ആണെങ്കിൽ 5676788 എന്ന നമ്പറിലേക്കും വൊഡാഫോൺ ആണെങ്കിൽ 9971056767 എന്ന നമ്പറിലേക്കും മെസ്സേജ് അയക്കുക.
----എസ് ബി ഐ ബാങ്ക് :
StopupUseridMPINVODAFONE/IDEA എന്ന് ടൈപ്പ് ചെയ്ത് റീചാർജ് തുകയും കൂടി ടൈപ്പ് ചെയ്ത് 9223440000 എന്ന നമ്പറിൽ മെസ്സേജ് അയക്കുക.
-------എച്ച് ഡി എഫ് സി ബാങ്ക് :
ACTVODAFONE/IDEA എന്ന് ടൈപ്പ് ചെയ്ത് ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ 5 അക്കങ്ങൾക്കൊപ്പം മെസ്സേജ് അയക്കുക. അതിനു ശേഷം FAV എന്ന് ടൈപ്പ് ചെയ്ത് പത്തുഅക്ക മൊബൈൽ നമ്പറിനൊപ്പം റീചാർജ്തുകയും ചേർത്തു അയക്കുക. ശേഷം 7308080808 എന്ന നമ്പറിൽ മിസ്സ്കാൾ നൽകുക.