Monday, April 20, 2020

ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയി ഫഹദിന്റെ ചിത്രം.


ഭർത്താവ് ഫഹദ് ഫാസിലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ഭാര്യ നസ്രിയ. സോഫയിൽ ചാരികിടക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ പോസ്റ്റ്‌ ചെയ്തത്. ഒട്ടേറെ കമന്റുകളും ചിത്രത്തിന് ലഭിച്ചു. ഫഹദിന്റെ സഹോദരി അഹ്‌മെദ ഫാസിൽ പാട്ടുകേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് ചോദിച്ചിരിക്കുന്നത്. രണ്ടും അല്ല ദിവസ്വപ്നം കാണുകയാണെന്നാണ് നസ്രിയയുടെ മറുപടി. സഹോദരൻ ഫർഹാനും കമന്റ്‌ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അധികമൊന്നും സജീവമല്ലാത്ത ഫഹദ് ഫാസിലിനെ ഇങ്ങനെ എങ്കിലും കാണാമല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഫഹദ് അറിയാതെ എടുത്ത ഫോട്ടോയാണിതെന്നും ആരാധകർ  പറയുന്നുണ്ട്.

Disqus Comments