തിരുവനന്തപുരം : ആകെ 88 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തു ഉള്ളത് ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും.ഗ്രീൻ സോണിൽ കോട്ടയവും ഇടുക്കിയുമാണ്. ഓറഞ്ച് ബിയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് . ഓറഞ്ച് എ യിൽ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളുമാണ്. റെഡ് സോണിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുമാണ് ഉള്ളത്. റെഡ് സോണിൽ കർശന മായി ലോക്ക്ഡൗൺ തുടരും.
**കേരളത്തിലെ 88 ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം -3ഹോട്ട് സ്പോട്ട്
തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്
കൊല്ലം-5 ഹോട്ട് സ്പോട്ടുകൾ
കൊല്ലം കോർപ്പറേഷൻ, പുനലൂർ മുനിസിപ്പാലിറ്റി, നിലമേൽ, തൃക്കരുവ, ഉമ്മന്നൂർ പഞ്ചായത്തുകൾ
ആലപ്പുഴ-3 ഹോട്ട് സ്പോട്ടുകൾ
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകൾ
പത്തനംതിട്ട -7 ഹോട്ട്സ്പോട്ടുകൾ
അടൂർ മുനിസിപ്പാലിറ്റി, വടശേരിക്കര, ഓമല്ലൂർ, വെളിയന്നൂർ, ആറന്മുള, റാന്നി -പഴവങ്ങാടി പഞ്ചായത്തുകൾ
കോട്ടയം-1 ഹോട്ട്സ്പോട്ട്
തിരുവാർപ്പ് പഞ്ചായത്ത്
ഇടുക്കി -6 ഹോട്ട്സ്പോട്ടുകൾ
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞി കുഴി, മരിയപുരം, അടിമാലി, സേനാപതി, ബൈസൻവാലി പഞ്ചായത്തുകൾ
എറണാകുളം -2ഹോട്ട്സ്പോട്ടുകൾ
കൊച്ചി കോർപ്പറേഷൻ, മുളവുകാട് പഞ്ചായത്ത്
തൃശൂർ -3 ഹോട്ട്സ്പോട്ടുകൾ
ചാലാക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകൾ
പാലക്കാട് -4 ഹോട്ട് സ്പോട്ട്കൾ
പാലക്കാട് മുനിസിപ്പാലിറ്റി,കാരകുറിശ്ശി, കോട്ടപാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ
മലപ്പുറം - 13 ഹോട്ട്സ്പോട്ടുകൾ
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുനിസിപ്പാലിറ്റി, കുന്നമംഗലം, പൂക്കോട്ടൂർ, വണ്ടൂർ, വളവന്നൂർ, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂർ, തെന്നല പഞ്ചായത്തുകൾ
കോഴിക്കോട്-6 ഹോട്ട്സ്പോട്ട്കൾ
കോഴിക്കോട് കോർപ്പറേഷൻ, കുറ്റിയാടി, നാദാപുരം, എടച്ചേരി, അഴിയൂർ പഞ്ചായത്തുകൾ, വടകര മുനിസിപ്പാലിറ്റി
വയനാട് -2 ഹോട്ട്സ്പോട്ടുകൾ
മുപ്പയ്നാട്, വെള്ളമുണ്ട പഞ്ചായത്തുകൾ
കണ്ണൂർ -19 ഹോട്ട് സ്പോട്ടുകൾ
കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, പാനൂർ, കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി മുനിസിപ്പാലിറ്റികൾ, മണിയൂർ, നടുവിൽ, ചിറ്റാരിപ്പറമ്പ്, പെരളശ്ശേരി, എരുവശ്ശി, മാട്ടൂൽ, ചൊക്ലി, കടന്നപ്പള്ളി -പാണപ്പുഴ, മൊകേരി, മാടായി, കോട്ടയം, പാട്യം, കോളയാട് പഞ്ചായത്തുകൾ
കാസറഗോഡ് -14 ഹോട്ട് സ്പോട്ടുകൾ
കാഞ്ഞങ്ങാട്, കാസർകോട് മുനിസിപ്പാലിറ്റി, ചെമ്മാനാട്, ചെങ്കള, മധൂർ പഞ്ചായത്ത്, മൊഗ്രാൽ-പുത്തൂർ, ഉദുമ, പൈവളികെ, ബദിയടുക്ക, കുമ്പള, പള്ളിക്കര, മഞ്ചേശ്വരം, കോടോം-ബേളൂർ, അജാനൂർ പഞ്ചായത്തുകൾ
