Monday, April 20, 2020

ഒരു വടയുണ്ടാക്കി ലോകത്തെ നാനഭാഗങ്ങളിൽ നിന്നും തെറിവിളിയും കേട്ടു

Viral news vadai

ലോക്ക്ഡൌൺ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌ ഒരു വടയുണ്ടാക്കിയ വീഡിയോ. ആലുവ സ്വദേശി ജോസ് ആണ് വിഡിയോയിൽ കയ്യിൽ ഒരു വടയും ഉണ്ട്. ഇദ്ദേഹം വിദേശത്തു ആണ് താമസം. വളരെ അത്ഭുതത്തോടെ ഉഴുന്ന് വടയെ നോക്കി അത് കഴിക്കുന്നത് ആണ് വിഡിയോയിൽ. താൻ ആദ്യമായിട്ടാണ് ഇതു കാണുന്നതെന്നും. യൂ  ട്യൂബിൽ നോക്കിയാണ് ഉണ്ടാക്കിയതെന്നും വളരെ രുചിയുള്ള സാധനമാണിതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. നടുവിൽ തുള ഉള്ളതാണ് പലഹാരത്തിന്റെ പ്രത്യേകത എന്നും. ഇതിലൂടെ നോക്കിയാൽ അപ്പുറത്ത് ഉള്ള ആളെ കാണാം എന്നും പാവങ്ങളുടെ ഭക്ഷണം എന്നാണ് ഇത് അറിയപെടുന്നതെന്നും വീഡിയോയിൽ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി തുടർന്ന് ജോസിനെ തേടി എത്തിയത് ട്രോളുകളും തെറിവിളിയും. മലയാളികൾക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയെന്നും പറഞ്ഞു ചിലർ.

ജോസിന്റെ വീഡിയോ കണ്ട് വിളിച്ചയാളിനോടാണ് താൻ ഇതു കൂട്ടുകാർക്ക് വേണ്ടി തമാശക്ക് ഇട്ടതാണെന്നും കുറെ നാളു കൂടി വാടയുണ്ടാക്കിയപ്പോൾ ആ സന്തോഷത്തിനു പോസ്റ്റ്‌ ചെയ്തതാണെന്നും ജോസ് പറഞ്ഞത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തെറിവിളി കേട്ടെന്നും. ഇനി അന്റാർട്ടിക്കയിൽ നിന്ന് മാത്രമേ കേൾക്കാനുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷിക്കുന്നവരോട് തനിക്ക് ശെരിക്കും വട ഉണ്ടാക്കാൻ അറിയാം എന്നു പറയണ മെന്നും ഫോൺ വിളിച്ചയാളിനോട് അദ്ദേഹം പറഞ്ഞു.
Disqus Comments