കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൌസ് സർജൻമാർക്ക് കോവിഡ് ഉണ്ടെന്ന് റിപ്പോർട്ട്.
ഇരുവരും അവസാനവർഷ പരീക്ഷക്ക് ശേഷം ഡൽഹിയിലേക്ക് വിനോദയാത്ര പോയവരാണ്. പത്തുപേരടങ്ങുന്ന സംഘമാണ് വിനോദയാത്രക്ക് പോയത്. ഇവർ സഞ്ചരിച്ചത് ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച അതേ ട്രെയിനിൽ ആണ്. യാത്ര കഴിഞ്ഞ് എത്തിയ ഇവർ ഒരു വീട്ടിൽ ക്വാറന്റിനിൽ ആയിരുന്നു.ഇരുവരെയും കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ക്വാറന്റിനിൽ ആയിരുന്നതിനാൽ ഇവർ രോഗികളെ പരിശോധിക്കുകയോ മറ്റു കുട്ടികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. വിദ്യാർത്ഥികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ്. ഇവരെ പരിശോധിച്ച മെഡിക്കൽ കോളേജ് അധ്യാപകരെ ക്വാറന്റയ്ൻ ചെയ്തു.
