Wednesday, April 22, 2020

ഒടുവിൽ ആശ്വാസമായി ഇരുപതാമത്തെ പരിശോധന ഫലം നെഗറ്റിവ് : 42 ദിവസമായി ആശുപത്രിയിൽ 19 കോവിഡ് പരിശോധന ഫലവും പോസിറ്റീവ് ആയിരുന്നു.


പത്തനംതിട്ട : ചെറുകുളത്തി സ്വദേശി 62 കാരിയായ വീട്ടമ്മയുടെ  ഇരുപതാമത്തെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. ഇവരുടെ അടുത്ത ഫലംകൂടി നെഗറ്റീവ് ആയാൽ ആശുപത്രി വിടാം.

വീട്ടമ്മയുടെ 19 കോവിഡ് പരിശോധന ഫലവും പോസിറ്റീവ് ആയിരുന്നു. ഇവരുടെ മകൾ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.  ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇവർക്കില്ല എന്നിട്ടും കോവിഡ് ഭേദമാകാത്തതു   ആരോഗ്യവകുപ്പിനെ ആശങ്കയിൽ ആക്കിയതാണ്.  ഇവരുടെ ചികിത്സാകാര്യങ്ങളെ പറ്റി ജില്ലാ ആരോഗ്യ ബോർഡ്‌ യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. പുതിയ ഡോസ് മരുന്ന് കൊടുക്കുകയും ചെയ്തു. ഈ ഫലവും  പോസിറ്റീവ് ആയിരുന്നെങ്കിൽ  ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമായിരുന്നു.  ഇപ്പോൾ ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആണ്. ഇറ്റലിയിൽ നിന്നും എത്തിയ കുടുംബവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.എന്തായാലും വീട്ടമ്മയുടെ ഇരുപതാം പരിശോധനഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ സമയം കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തവർ വേറെയും ഉണ്ട്.ഇവരുടെ ചികിത്സരീതിയിൽ മാറ്റം വരുത്തും.  രണ്ടു മാസങ്ങൾക്ക് ശേഷവും പരിശോധന ഫലം പോസിറ്റീവ് ആയ ചരിത്രം വിദേശത്ത് ഉണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.
Disqus Comments