Thursday, April 23, 2020

കര്‍ക്കശമായിത്തന്നെ അനധികൃത യാത്രകള്‍ തടയും

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കാനാവില്ല കര്‍ക്കശമായിത്തന്നെ അനധികൃത യാത്രകള്‍ തടയും

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കാനാവില്ല കര്‍ക്കശമായിത്തന്നെ അനധികൃത യാത്രകള്‍ തടയും എന്ന് മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാക്കുകൾ -
മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് അനുമാനിക്കാവുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍, ഭീഷണി തുടരുക തന്നെയാണ്.
തമിഴ്നാട്, കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുളള അത്യാവശ്യ യാത്രകള്‍ക്കുവേണ്ടി ജില്ല കടന്നു പോകുന്നതിന് പൊലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസില്‍ നിന്നും മാത്രമേ എമര്‍ജന്‍സി പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കാനാവില്ല. കര്‍ക്കശമായിത്തന്നെ അനധികൃത യാത്രകള്‍ തടയും.

പിണറായി വിജയൻ
മുഖ്യമന്ത്രി
Disqus Comments