
ഫേസ്ബുക്കിലെ 26.7 കോടി അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ ചോർത്തി വിൽപനക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ട്കൾ.
500 ഡോളർ അതായത് 41600 രൂപക്ക് ഡാർക്ക് വെബിൽ വില്പനക്ക് വിവരങ്ങൾ വച്ചിരിക്കുന്നു എന്നാണ് സൈബർ സുരക്ഷ സ്ഥാപനമായ സൈബിളിന്റെ റിപ്പോർട്ട്. ആർക്ക് വേണമെങ്കിലും 41600 രൂപ നൽകിയാൽ ഈ വിവരങ്ങൾ ലഭിക്കും. ഈ തുകയ്ക്ക് ഡൗൺലോഡ് ചെയ്ത് പരിശോധനകൾക്ക് ശേഷമാണ് സൈബിൾ റിപ്പോർട്ട് പുറത്തുവിടുന്നത്. യൂസർമാരുടെ ഇമെയിൽ, ഫോൺ നമ്പർ, സ്റ്റാറ്റസ്, പ്രായം, അവസാനത്തെ കണക്ഷൻ, ഫേസ്ബുക്ക് ഐ ഡി എന്നിവ ഹാക്ക് ചെയ്തിട്ടുണ്ട്. പാസ്സ്വേർഡ് ഹാക്ക് ചെയ്തിട്ടില്ല. എന്നാൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും, എസ് എം എസ്, ഇമെയിൽ തട്ടിപ്പുകൾക്കും സ്പാമിങ്ങിനും മറ്റും ഈ വിവരങ്ങൾ തന്നെ ധാരാളമാണ്.കൂടുതലും യു. എസ് ആസ്ഥാനമായുള്ള ഉപയോക്താക്കളുടെ ഡാറ്റകൾ ആണ് വില്പനക്ക് വച്ചിരിക്കുന്നത്.
ഫേസ്ബുക്ക് യുസർമാർക്ക് തങ്ങളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ Amibreached.com എന്ന ലിങ്ക് ആശ്രയിക്കാവുന്നതാണ്. സൈബിൾ തങ്ങൾക്ക് ലഭിച്ച അക്കൗണ്ട് വിവരങ്ങൾ ഈ ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.