ഷെൻഷെൻ : നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിക്കുമെന്നു ഷെൻഷെൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ ഉദ്യോഗസ്ഥൻ ലിയു ജിയാൻപിങ്. കോഴിയിറച്ചി കന്നുകാലി സമുദ്ര വിഭവങ്ങൾ എന്നിവ കഴിച്ച മതിയെന്നും കൂട്ടിചേർത്തു.
കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർ ന്നതാണ് എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപനം തുടങ്ങിയത് എന്നു റിപ്പോർട്ട് ചെയ്തിരുന്നു. മാർക്കറ്റിൽ പാമ്പ്, പൂച്ച , വവ്വാൽ എന്നിവയെ വിറ്റിരുന്നു. പൂച്ച, നായ എന്നിവയെ ഭക്ഷിക്കുന്നതിനുള്ള നിരോധനം മെയ് 1 മു തൽ നിലവിൽ വരുമെന്ന് തെക്കൻ ചൈനീസ് ടെക്നോളജി ഹബ് അറിയിച്ചു. കൊറോണ വ്യാപനം കുറഞ്ഞു നിയന്ത്രണവിധേയമായപ്പോ വീണ്ടും ചൈനയിലെ വന്യജീവികളെ വിൽക്കുന്ന മാർക്കറ്റുകൾ സജീവമാകാൻ തുടങ്ങിയിരുന്നു. കൊറോണയുടെ ആശങ്കകൾ നിലനിൽക്കവേ ആണിത്.