ഇന്ന് ഇന്ത്യയുടെ തന്നെ എക്കാലത്തെയും അഭിമാനമായ സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനം ആണ്. എല്ലാവർഷവും വളരെ വലിയ രീതിയിൽ ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാൽ, ഈ വർഷം ആഘോഷങ്ങൾ എല്ലാം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ടെണ്ടുൽക്കർ. ഈ സാഹചര്യത്തിൽ കോവിഡിന് എതിരെ നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടുന്നവരോടുള്ള ബഹുമാനത്തിന്റെ അടയാളമായി ആണ് സച്ചിൻ ആഘോഷങ്ങൾ ഒഴിവാക്കിയത്.
ഇത് ആഘോഷങ്ങളുടെ സമയം അല്ലെന്നും, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, പോലീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഏറ്റവും മികച്ച ആദരവാണിതെന്നാണ് അദ്ദേഹം കരുതുന്നത് എന്നും പറഞ്ഞു.Started my day by taking blessings from my Mother. 🙏🏼Sharing a photo of Ganpati Bappa that she gifted me.— Sachin Tendulkar (@sachin_rt) April 24, 2020
Absolutely priceless. pic.twitter.com/3hybOR2w4d
ഇതിനോടകം സച്ചിൻ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി കഴിഞ്ഞു. കൂടാതെ മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്.
