ചെന്നൈ :രജനികാന്ത് ആരാധകൻ വിജയ് ആരാധകനെ കൊന്നു.ചെന്നൈയിലെ മാരക്കാണത്താണ് സംഭവം നടന്നത്. കൊറോണ ദുരിതാശ്വാസത്തിലേക്ക് താരങ്ങൾ നൽകിയ സംഭാവനയെ പറ്റിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് എത്തിയത്.
എ. ദിനേശ് ബാബു എന്ന രജനികാന്ത് ആരാധകൻ വിജയ് ആരാധകൻ ആയ യുവ് രാജിനെ ആക്രമിക്കുകയും ആക്രമണത്തിൽ
യുവ് രാജ് തൽക്ഷണം മരിക്കുകയും ആയിരുന്നു. ദിനേശ്ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊറോണ ദുരിതാശ്വാസമായി രജനികാന്തിനെക്കാൾ നടൻ വിജയ് സംഭാവനനൽകി എന്നും പറഞ്ഞാണ് തർക്കമായത്.രജനികാന്ത് 50 ലക്ഷവും വിജയ് 1.3 കോടി രൂപയും നൽകി എന്നും പറഞ്ഞ് തമാശയിൽ തുടങ്ങിയ സംസാരം ഒടുവിൽ
ആക്രമത്തിലേക്ക് മാറുകയായിരുന്നു.രണ്ടു പേരും മദ്യലഹരിയിൽ ആയിരുന്നു. യുവ് രാജിന്റെ മൃതദേഹം കാലാപേട്ടിലെ സ്വകാര്യമെഡിക്കൽ കോളേജിലാണ്.

