തിരുവനന്തപുരം : കേരളത്തിൽ റിവേഴ്സ് ക്വാറന്റൈൻ നടപ്പിലാക്കാൻ ആലോചന.പ്രായം കൂടിയവരെയും, ഹൃദ്രോഗം, അർബുദം അതുപോലെ മറ്റു ഗുരുതരരോഗം ഉള്ളവരെയും വീട്ടിൽ നിരീക്ഷണത്തിൽ നിർത്തുന്നതാണ് റിവേഴ്സ് ക്വാറന്റൈൻ. ഇത്തരക്കാർ വീട്ടിലുള്ളവരുമായും ഇടപഴകാൻ പാടില്ല.വീട്ടിൽ തന്നെ ഇവർ മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെ കഴിയേണ്ടി വരും. രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങളെ ആണ് റിവേഴ്സ് ക്വാറന്റൈൻ ചെയ്യുക. ഇവർക്കായിരിക്കും രോഗം പെട്ടെന്ന് തന്നെ ബാധിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ ഒരു മരുന്നോ വാക്സിനോ കണ്ട് പിടിക്കുന്നവരെയോ അല്ലെങ്കിൽ രോഗമുക്തരായ ജനസംഖ്യയിൽ പകുതി പേർ പ്രതിരോധശേഷി നേടുന്നതുവരെയോ റിവേഴ്സ് ക്വാറന്റൈൻ ആണ് രോഗവ്യാപനത്തിനും മരണസംഖ്യ കുറക്കുന്നതിനും ഉള്ള ഉചിതമായ മാർഗം. വിശദമായ ചർച്ചകൾക്ക് ശേഷമേ ഇതേപ്പറ്റി ഉള്ള വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ
പുറപ്പെടുവിക്കുകയുള്ളൂ.