Monday, April 13, 2020

വെട്ടി മാറ്റിയ കൈ കൂട്ടിച്ചേർത്തു. പട്യാല

 പഞ്ചാബിലെ പട്യാലയിലെ ലോക്ഡൗണിനെ തുടർന്നുണ്ടായ ആക്രമണത്തിൽ എ എസ് ഐ യുടെ കൈപ്പത്തി വെട്ടിയിരുന്നു. എന്നാൽ ഇത് ശസ്ത്രക്രീയയിലൂടെ കൂട്ടിച്ചേർത്തെന്നു പഞ്ചാബ് മുഖ്യമന്ത്രി ട്വിറ്ററിൽ അറിയിച്ചു. 
ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കഠിനമായ പരിശ്രമത്തിനു അദ്ദേഹം നന്ദി പറയുകയും ചെയ്തു. 

രാവിലെ ആണ് സംഭവം, ലോക്ഡൗൺ  നിലനിൽക്കെ ഒരു സംഗം ആളുകൾ വണ്ടിയിൽ അവിടെയുള്ള പച്ചക്കറി മാർക്കറ്റിലേക്ക് ഇടിച്ചു കയറുകയറി, അതിനെ തടയാൻ ശ്രമിച്ച പൊലീസുകാരെ  ആക്രമിച്ചു തുടർന്നാണ് എ എസ് ഐ യുടെ കൈപ്പത്തി അക്രമികൾ വെട്ടിയത്. 
രണ്ട് പോലീസുകാർക്ക് ഗുരുതര പരുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Disqus Comments