Monday, April 13, 2020

രാജ്യം 30 വരെ അടച്ചിട്ടേക്കും, ഔദ്യോഗികമായി അറിയിപ്പ് ഇന്ന്.


കഴിഞ്ഞ മാസം മാർച്ച്‌ 24 നു പ്രദാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ കാലാവധി ആയ 21 ദിവസം ചൊവ്വാഴ്ച അർധരാത്രി അവസാനിക്കുകയാണ്. എന്നാൽ 30 വരെ നീട്ടാനാണ് തീരുമാനം ചെറിയ ഇളവുകൾ വരുത്തിയാകും തീരുമാനം ഇതുമായി ബന്ധപ്പെട്ട് ഇന്ന് 10 മണിക്ക് പ്രദാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്യും.

ഇതിനോടകം തന്നെ കോവിഡ് രാജ്യത്തെ പകുതിയോളം വ്യാപിച്ചു കഴിഞ്ഞു എന്നാൽ വ്യാപനം ഇല്ലാത്തിടത് യാത്രക്ക് ഇളവ് നൽകിയേക്കാം. ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ അടച്ചിടൽ ഇതിനോടകം 30 വരെ നീട്ടിയിട്ടുണ്ട്. 
Disqus Comments