Monday, April 13, 2020

ട്രോളിബാഗിൽ കൂട്ടുകാരനെ പാക്ക് ചെയ്ത് വീട്ടിൽ എത്തിക്കാൻ 17 കാരന്റെ ശ്രമം.


മംഗളുരു : മംഗളുരു ആര്യസമാജം റോഡിലെ ഫ്ലാറ്റിൽ ആണ് സംഭവം. ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്തോടെ ഒരാളെ മാത്രമേ ഒരു കുടുംബത്തിൽ നിന്നും ഫ്ലാറ്റിന്റെ പുറത്ത് പോകാൻ സെക്യൂരിറ്റി അനുവദിചിരുന്നുള്ളൂ.  അതേപോലെ പുറത്ത്നിന്നും ആരെയും അകത്തേക്കും കയറ്റില്ല. വീട്ടിൽ ഒറ്റക്ക് ഇരുന്നു മടുത്ത 17 കാരൻ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു കൂട്ടികൊണ്ട് വരാൻ  തീരുമാനിച്ചു. പാണ്ഡേശ്വരത്‌ ഉള്ള സുഹൃത്തിനെ പുറത്ത്  വിളിച്ച് വരുത്തിയിട്ട് വീട്ടിൽ നിന്നും കൊണ്ട് പോയ വലിയ ഒരു
ട്രോളിബാഗിൽ ചങ്ങാതിയെ പാക്ക് ചെയ്തു. എന്നിട്ട് അതും വലിച്ച് സെക്യൂരിറ്റിയുടെ മുന്നിലൂടെ തന്നെ അകത്തേക്ക് കയറി. ലിഫ്റ്റ്ലു കയറാൻ കാത്തുനിന്ന സമയത്തു അടുത്ത് നിന്ന ആളു ബാഗ് അനങ്ങുന്നതു കണ്ടു. സംശയം തോന്നിയ കാരണം സെക്യൂരിറ്റിയും താമസക്കാരും ബാഗ് തുറന്നു.  അതിനുള്ളിൽ ഒരു പയ്യൻ ഇരിക്കുന്ന കാഴ്ച കണ്ട് ഞെട്ടി. പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് താക്കീതോടെ ഇരുവരെയും വിട്ടയച്ചു.
Disqus Comments