Monday, April 20, 2020

ബാർബർ ഷോപ്പുകൾ തുറക്കില്ല, ഇളവുകൾ തിരുത്തി കേരളം





തിരുവനന്തപുരം : ബാർബർ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം മാറ്റി. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല.ഓൺലൈൻ ഭക്ഷണവിതരണം 9 മണിവരെയാക്കി.  ബൈക്കിൽ രണ്ട്പേരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.

ബാർബർ ഷോപ്പുകൾ തുറക്കില്ല.പകരം ബാർബർമാർക്ക് വീടുകളിൽ വന്ന് മുടി വെട്ടാം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. ഇളവുകൾ അനുവദിക്കണമെന്ന് കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപെടാനും തീരുമാനമായി. വർക്ക്‌ ഷോപ്പ് തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വർക്ക്‌ ഷോപ്പ്, ബുക്ക്‌ സ്റ്റാൾ, ബാർബർ ഷോപ്പ്, റസ്റ്റോറന്റ്, ചെറുകിട വ്യവസായങ്ങൾ  എന്നിവക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകി തുറന്നതും, കാറിലും ബൈക്കിലും കൂടുതൽ ആളുകളെ അനുവദിച്ചതും കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും ചട്ട
ലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി  അജയ് ബല്ല ഈ കാര്യം ചൂണ്ടി കാട്ടി കത്ത് അയച്ചിരുന്നു.
Disqus Comments