ന്യൂഡൽഹി : വർക്ക് ഷോപ്പ്, ബുക്ക് സ്റ്റാൾ, ബാർബർ ഷോപ്പ്, റസ്റ്റോറന്റ്, ചെറുകിട വ്യവസായങ്ങൾ എന്നിവക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകി തുറന്നതും, കാറിലും ബൈക്കിലും കൂടുതൽ ആളുകളെ അനുവദിച്ചതും കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും ചട്ട
ലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഈ കാര്യം ചൂണ്ടി കാട്ടി കത്ത് അയച്ചു.
എന്നാൽ കേരളം ഇളവുകൾ അനുവദിച്ചത് കേന്ദ്രത്തെ അറിയിച്ചതിനു ശേഷമാണെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ പറഞ്ഞു.
