Sunday, April 5, 2020

സ്വന്തം ജീവൻ രക്ഷിക്കാൻ വീട്ടിൽ ഇരിക്കുമ്പോൾ ഇവരെ മറക്കരുത്.



സ്വന്തം ജീവനുവേണ്ടി നമ്മൾ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ ഒന്നോർക്കുക നമ്മൾ ഭക്ഷണം നൽകിയാൽ മാത്രം വിശപ്പും ദാഹവും മാറുന്ന കുറച്ചു ജീവനുകൾ ഉണ്ട്. പലപ്പോഴും നമ്മൾ അവരെ ആട്ടി ഓടിക്കുകയാണ് പതിവ് എന്നാൽ ഈ സമയത്ത് നമ്മൾ ഒരു നേരമെങ്കിലും അവർക്കായി ചിന്തിക്കാം, ഒരു നേരത്തെ ഭക്ഷണം ഒരു നേരത്തെ കുടിവെള്ളം അവർക്കും നൽകാം.

ഒന്ന് ചുറ്റും ശ്രദ്ദിച്ചാൽ മനസിലാകും നിങ്ങൾ സ്ഥിരമായി കണ്ട തെരുവ് നായകളെ ഇപ്പോൾ കാണുന്നുണ്ടോ?  അവർ ഇപ്പോൾ എവിടെയാണ്?



ആളുകളുടെ സഞ്ചാരം കുറഞ്ഞതോടെ ഭക്ഷണ ലഭ്യത കുറഞ്ഞു. ഭക്ഷണം തേടി അവർ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു ചിലത് വഴികളിൽ മരിച്ചു വീഴുന്നു.

നമുക്ക് ചെയ്യാൻ കഴിയുന്നത്


  • വീട്ടിന്റെ പരിസരത്തു വരുന്ന നായകളെ ആട്ടി ഓടിക്കാതെ ഒരു നേരത്തെ ഭക്ഷണം നൽകാം. 



  • ഭക്ഷണം നൽകിയാൽ വീട്ടിൽ നിന്ന് പോകില്ല എന്ന പേടി ഉണ്ടെങ്കിൽ വീടിന്റെ പരിസരത്തു നിന്ന് മാറി റോഡിന്റെ ഒരു വശത്തായി ഭക്ഷണം വെച്ച് കൊടുക്കുക.



  • ഒരു പാത്രം വെള്ളം വീടിന്റെ ഗേറ്റിനു പുറത്ത് വെച്ചുകൊടുക്കാം.



  • വീടിനു മുകളിലോ മതിലിലോ വെള്ളം വെച്ച് കൊടുത്താൽ കിളികൾക്കും കാക്കകൾക്കും ഈ ചൂടത്തു ഒരു ആശ്വാസം ആകും.


ഈ ലോകം നമുക്ക് എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്ന ഉത്തമ ബോധ്യത്തോടെ നമുക്ക് ഒരുമിച്ചു പോരാടാം നല്ലൊരു നാളെക്കായി.

(Italkz tv)

(Your photo in this post ?
if you want any photo credits just Send a msg to our facebook)
Disqus Comments