Saturday, April 4, 2020

കാസർഗോഡേക്ക് പ്രത്യേക മെഡിക്കൽ സംഘം പുറപ്പെട്ടു

 

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക മെഡിക്കൽ സംഘം കാസർകോഡേക്ക് ഇന്ന് 9 മണിക്ക് പുറപ്പെട്ടു. കാസർഗോട്ട് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് 9 മണിക്ക് ഫ്ലാഗ് ഓഫ്‌ ചെയ്തത്. 
ഡോക്ടർ എസ് എസ് സന്തോഷ്‌ന്റെ നേതൃത്വത്തിലാണ് സംഘം. 25 പേരോളം വരുന്ന സംഘം ആണ് കാസർഗോഡിലേക്ക് പുറപ്പെട്ടത്.
കാസർഗോഡ് പണി പൂർത്തി ആവാത്ത ആശുപത്രിയുടെ പണി തീർന്ന ഒരു ബ്ലോക്കിലാണ് ആശുപത്രി സജ്ജമാക്കുന്നത്. 

കാസർഗോഡ് 

രോഗികൾ - 123 
നിരീക്ഷണത്തിൽ ഉള്ളവർ - 10, 555
Disqus Comments