Sunday, April 5, 2020

ഈ സമയം എങ്കിലും നമുക്ക് ഒരുമിച്ചു നിൽക്കാം .

(want any photo credit contact us pls)

ആറ്റിങ്ങൽ : സർക്കാർ സമയ ക്രമീകരണ പ്രകാരം രാവിലെ 8 മണിമുതൽ 12 മണിവരെയും തുടർന്ന് വൈകുന്നേരം 4 മണിമുതൽ 8 മണിവരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ സമയം അനുസരിച്ചു 9 മണിമുതൽ 1 മണിവരെ തുറക്കും എന്നാണ് റേഷൻ കടയുടെ ഉള്ളിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് .

ഈ സമയത്തും തോന്നിയ പോലെ തുറക്കുകയാണ് പല കടകളും. 10, 11 മണി ആകുമ്പോഴാണ് തുറക്കുന്നത് തന്നെ
ആളുകൾ കൂടിനിൽക്കാൻ പാടില്ല എന്നിരിക്കെ ആളുകൾ വന്നു കാത്തു നിന്ന് സാധനങ്ങൾ വാങ്ങിക്കേണ്ട അവസ്ഥയാണ് പല സ്ഥലങ്ങളിലും.

ഇത്രയും ഗുരുതരമായ ഈ സമയത്ത് അധികൃതർക്ക് എല്ലാ സ്ഥലങ്ങളിലും എത്തുക എന്നത് ദുഷ്കരമാണ്. പരസ്പരം സഹകരിച്ചു മുന്നോട്ട് പോകേണ്ടത് നമ്മളുടെ ഉത്തരവാദിത്വം ആണെന്ന് ഓർക്കുക. നമുക്ക് കഴിയുന്ന സഹായം ചെയ്യുക എന്നതാണ് നമ്മുടെ നമ്മുടെ ഉത്തരവാദിത്വം.

(Italkz tv)
Disqus Comments