![]() |
| K K Shailaja Teacher |
തിരുവനന്തപുരം : കൊറോണ വൈറസിന് എതിരെയുള്ള പരിശ്രമങ്ങൾ ഫലം കണ്ടെന്നും കൂടാതെ രോഗികളുടെ എന്നതിൽ നല്ല വെത്യാസം ഉണ്ടെന്നും ഇത് ആശ്വാസകരം എന്നെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.
പക്ഷെ പൂർണ്ണമായി ആശ്വാസകരം ആയിട്ടില്ല കാരണം, നമ്മുടെ അയാൾ സംസ്ഥാനങ്ങളിലും രോഗത്തിന്റെ അളവ് കുറയണം. രോഗം ഉള്ളവരുമായി ബന്ധമുള്ള എല്ലാവരെയും കണ്ടെത്തിയത് ആശ്വാസകരമാണ്.അതുമാത്രമല്ല ഇന്നലെ കാസർഗോഡ് ഒരു രോഗിപോലും ഇല്ലായിരുന്നു എന്നതാണ് അതിലും ആശ്വാസം.
രോഗികളുടെ എണ്ണം കുറയുന്നു എന്ന് കരുതി എല്ലാവരും കൂട്ടത്തോടെ ഇറങ്ങാൻ പാടില്ല. നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങൾ പാടുള്ളു. വിദേശത്തു നിന്ന് തിരിച്ചു വരുന്നവരുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്രമാണ് എന്നാൽ വരുന്നവരെ ക്വറന്റിൻ ചെയ്യാൻ തയ്യാറാണെന്നും സൗകര്യം ഒരുക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.
