Monday, April 6, 2020

ന്യൂയോർക്കിലെ മൃഗശാലയിലെ കടുവക്കും കൊറോണ

ന്യൂയോർക്ക്  : ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവക്ക് കൊറോണ സ്റ്റീരീകരിച്ചു. നാലുവയസ്സുള്ള മലയൻ പെൺ കടുവയിലാണ് വൈറസ് ബാധ സ്റ്റീരീകരിച്ചതു. മറ്റു മൃഗങ്ങളിലേക്കും ബാധിച്ചിട്ടുണ്ടോ എന്ന സംശയമുണ്ട്. കടുവക്ക് രോഗം  പകർന്നത് എങ്ങനെ എന്ന് വ്യക്തമല്ല എന്നാലും മൃഗശാലയിലെ ജീവനക്കാരിൽ നിന്നാകും എന്ന് കരുതുന്നു. മൃഗങ്ങളെ പരിചരിക്കുന്നവരോടു മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയിലെ വളർത്തു പൂച്ചകളിലും രോഗം സ്ഥിരീകരിച്ചിരുന്നു.
Disqus Comments