Monday, April 6, 2020

ചൈനയിൽ വീണ്ടും കൊറോണ തലപൊക്കുന്നുവോ?

ബീജിങ് : ചൈനയിൽ കൊറോണ നിയന്ത്രണവിധേയമായി എന്ന് വാർത്തവന്ന് ഏതാനും ദിവസങ്ങൾ ആകുന്നെ ഉള്ളൂ. എന്നാൽ ഇപ്പോൾ വീണ്ടും ചൈനയിൽ കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്യുകയാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും വൈറസ് ബാധ ഉണ്ടാകുന്നവരുടെ എണ്ണം കൂടി വരുന്നു. ഏകദേശം 78 ആയി. കഴിഞ്ഞദിവസം ഇതു 47 ആയിരുന്നു. ചൈനീസ് അധികൃതരെ ഇത് ആശങ്കയിൽ ആക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്ത  രോഗവാഹകരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഏറെ ആണ്. ദിവസേന ഇപ്പോഴും രോഗം സ്ഥി രീകരിക്കുന്നു. കഴിഞ്ഞ ദിവസം 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തുന്നവർക്ക് അവിടെ നിയന്ത്രണം ഉണ്ട്.
Disqus Comments