Tuesday, April 28, 2020

കുഞ്ഞു മൂർഖനുമായി ഒരു കൊച്ചു ലോക്ക്ഡൌൺ വിശേഷം

കുഞ്ഞു മൂർഖനുമായി ഒരു കൊച്ചു ലോക്ക്ഡൌൺ വിശേഷം

നടി പ്രവീണയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് എന്താ കാരണം എന്ന് അല്ലെ? ലോക്ക്ഡൗണിൽ പ്രവീണയുടെ വീട്ടിൽ എത്തിയ ഒരു കുഞ്ഞ് അതിഥി ആണ് പോസ്റ്റിലെ താരം. ലോക്ക് ഡൌൺ ലംഖിച്ച്  വീട്ടിൽ എത്തിയ അതിഥിയെ കയ്യോടെ പിടികൂടി എന്ന ക്യാപ്ഷൻകൂടി ചേർത്താണ് പ്രവീണ ചിത്രം പങ്ക് വച്ചിരിക്കുന്നത്. വേറാരും അല്ല അതിഥി ഒരു കുഞ്ഞു മൂർഖൻ പാമ്പാണത്. ഇത്രയും ചെറിയ പാമ്പിനെ ജീവിതത്തിൽ ആദ്യമാണ് കാണുന്നതെന്നും പറഞ്ഞു ഇൻസ്റ്റഗ്രാമിലും നടി പോസ്റ്റ്‌ ചെയ്തു.കുഞ്ഞ് മൂർഖൻ പാമ്പിനെ കൈവെള്ളയിൽ എടുത്ത് നിൽക്കുന്ന പ്രവീണയുടെ ചിത്രം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.  കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ എന്ന പ്രവീണയുടെ യൂട്യൂബ് ചാനലിൽ വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.
Disqus Comments